10 കരിങ്കോഴിയും ഒരു ഇൻക്യൂബേറ്ററും - കുറഞ്ഞമുതൽ മുടക്ക് കൂടുതൽ ലാഭം .
- malarvadiassociate
- Jun 28, 2020
- 2 min read

നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളര്‍ത്തുന്നതിലാണ്. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള പ്രചാരം കിട്ടിയതോടെ കരിങ്കോഴിവളർത്തൽ വളരെ നല്ല ഒരു വരുമാനമാർഗ്ഗമായി മാറിയിരിക്കുന്നു. മധ്യപ്രദേശിലെ ഗിരിവർഗക്കാരിൽ നിന്നാണ് കരിങ്കോഴി(കടക്നാഥ്)വളർത്തൽ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. കരിങ്കോഴിക്ക് വലിയ ഡിമാന്‍ഡാണ് മാര്‍ക്കറ്റിലുള്ളത്. കുറഞ്ഞ കൊളസ്‌ട്രോളും ഉയര്‍ന്ന് പ്രോട്ടീനുമുള്ളതിനാല്‍ എത്ര വില കൊടുത്തും കരിങ്കോഴിയെ സ്വന്തമാക്കാന്‍ ആളുകള്‍ എത്തും. മുട്ടയൊന്നിന് 25 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 500 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. നഗരത്തിരക്കിലും അല്‍പം സമയവും സ്ഥലവുമുണ്ടെങ്കില്‍ കരിങ്കോഴി വളര്‍ത്താം. 10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം.നല്ല ബ്രീഡ് തന്നെ നോക്കി വാങ്ങണം. മറ്റു കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്.പകല്‍ സമയങ്ങളില്‍ കൂട്ടില്‍ നിന്നു പുറത്ത് വിട്ടു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും തുറന്നു വിടാതെ കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം..സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. ഒരു മാസം 20 മുട്ടയോളം ലഭിക്കും. സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍.

ഒരു ഇൻക്യുബേറ്റർ വാങ്ങുകയാണെങ്കിൽ കൂടുതൽ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു കൂടുതൽ ലാഭം നേടാം. 30 മുട്ട വിരിയിക്കാൻ കഴിയുന്ന ഒരു ഇൻക്യുബേറ്റർ ഓൺലൈൻ മാർക്കറ്റിൽ 2000/-രൂപ മുതൽ വിലവരും. വെറും 700/-രൂപ ചിലവിൽ വളരെ എളുപ്പമായി എങ്ങനെ ഇൻക്യുബേറ്റർ നിർമ്മിക്കാമെന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയൽ വീഡിയോ യുട്യൂബിൽ ഉണ്ട്. അത് കണ്ടുകൊണ്ട് ആർക്കും നിർമ്മിക്കാം. കുഞ്ഞുങ്ങൾക്ക് അസുഖം വരാതിരിക്കാനും പ്രതിരോധശക്തിക്കും ഹോമിയോപ്പതി മരുന്നുകൾ കൊടുക്കുന്നതാണ് നല്ലത്. സംസ്ഥാനത്തിനകത്തും പുറത്തു ആന്ധ്രയിലും കരിങ്കോഴിക്ക് വലിയ ഡിമാൻഡ് ആണുള്ളത്. ഓൺലൈൻ വഴിയും ആവശ്യക്കാരെ കണ്ടെത്താം. ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില.ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100 രുപ, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിൽക്കാൻ കഴിയും.1000 മുതല്‍ 1500 രൂപവരെയാണ് ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ കോഴിയുടെ വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് ഒന്നര മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകും. തൂവലുകള്‍, കാല്‍, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്‌ട്രോളും കുറവുള്ള മാംസമാണ് ഇവയ്ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിൽ മിക്കടത്തും ഉണ്ട് കരിങ്കോഴി വളർത്തൽ ആഹാരം,
പരിചരണം എന്നിവയെ കുറിച്ച് നിരവധി വീഡിയോകൾ യുട്യൂബിൽ കാണാം.
Just Click to see the prices of Incubators in Amazone



Comments