top of page
Search

ഓർമ്മശക്തി കൂട്ടാം

  • malarvadiassociate
  • Aug 16, 2020
  • 2 min read

*


ഓര്‍മ്മ ശക്തി പ്രശ്‌നവും പരിഹാരവും*


വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുകയും ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് കൈമാറുകയും ചെയ്യുക എന്നത് തലച്ചോറിന്റെ ജോലിയാണ്. കൃത്യതയുള്ള ഓര്‍മശക്തിയുണ്ടായിരിക്കുക എന്നത് ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിത വിജയത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്.



പക്ഷേ അടുത്തകാലത്തായി ഓര്‍മക്കുറവ് ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരിക്കുന്നു. യുവാക്കളും വൃദ്ധന്മാരും ഓര്‍മക്കുറവ് ഒരു പ്രശ്‌നാമായി അവതരിപ്പിക്കാറുണ്ട്. അശ്രദ്ധ, അശാസ്ത്രീയമായ പഠനരീതികള്‍ തുടങ്ങിയവയൊക്കെ ഓര്‍മക്കുറവിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. .

നിരാശ,സമ്മര്‍ദ്ദം,ആശയക്കുഴപ്പമുള്ള മാനാസികാവസ്ഥ എന്നിവയില്‍ നിന്നാണ് പൊതുവെ ഓര്‍മക്കുറവുണ്ടാകുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മതപരമോ ആത്മീയമോ ആയ ധ്യാനങ്ങളും ആരാധനകളും, കലാരംഗത്തെ താല്പര്യവും ശ്രദ്ധയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രെ ലഹരി ,ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം ഓര്‍മശക്തിയെ അതിതീവ്രമായി ബാധിക്കും. നിരാശയുളവാക്കുന്നതും മാനസികസമ്മര്‍ദ്ദമേല്‍പിക്കുന്നതുമായ ജീവിത ശൈലിയാണ് പല ആധുനികകാല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണം. ചിലയാളുകള്‍ ചിട്ടയോടെ പഠനകാര്യത്തിലും ജോലികളിലും ഏര്‍പ്പെട്ടാലും മറവി അവരെ വല്ലാതെ വേട്ടയാടുന്നതായിക്കാണാം അതിനുകാരണം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നതാണ്. ദേഷ്യം,അമിതമായ ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവായ മനോവികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇത്തരത്തിലുള്ള ഓര്‍മ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഏക മാര്‍ഗം.

ഒരു കാര്യത്തിലും കൃത്യമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയും ഓര്‍മക്കുറവിന് ഇടയാക്കും. പുതിയ കാലത്ത് നമുക്ക് ആവശ്യമില്ലാത്ത നിരവധി വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.ഇതില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം ഓര്‍മിക്കുകയും അനാവശ്യമായവ തള്ളിക്കളയാനും കഴിയാതെ വരുന്ന മാനസികവസ്ഥയുണ്ടായാല്‍ അത് ഓര്‍മക്കുറവിനിടയാക്കും.

. ചില വിവരങ്ങള്‍ പിന്നീട് ആവശ്യമുള്ളതായിരിക്കും പക്ഷേ അതിപ്പോള്‍ സൂക്ഷിച്ചുവെക്കുക എന്നത് നിലവിലുള്ള നമ്മുടെ സ്മൃതിമണ്ഡലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ആവശ്യമില്ലാത്തവ ഓര്‍മിച്ചുവെക്കുന്ന പ്രതിഭാസം ഉണ്ടാകുന്നതിനെ മനോമലിനീകരണം(mental pollution ) എന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഒരു അഭിനേതാവ് അയാളുടെ റോള്‍ ഓര്‍ത്തുവെക്കുന്നത് ബുദ്ധിയെ നിര്‍ബന്ധിച്ചുകൊണ്ടല്ല. പക്ഷേ അയാള്‍ അപ്രകാരം ചെയ്യുന്നത് അയാള്‍ക്ക് അഭിനയത്തോട് താല്‍പര്യമുള്ളതിനാലാണ്. അതുകൊണ്ടാണ് മനഃശാസ്ത്രജ്ഞര്‍ താല്‍പര്യം പഠനത്തിന്റെ മാതാവാണെന്നും ബുദ്ധി വികാരവുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നത് .

തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങള്‍ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. തലച്ചോറിന്റെ വലതുഭാഗമാണ് കലാപരവും വൈകാരികവുമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. തലച്ചോറിന്റെ ഇടതും വലുതുമായ ഭാഗങ്ങള്‍ സന്തുലിതമായി ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മൂന്നുമടങ്ങ് ഓര്‍മശക്തി കൂടുതലായിരിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തലച്ചോറിന്റെ ഇടതു അര്‍ദ്ധഗോളം മാത്രം ഉപയോഗിക്കുന്നത് ഓര്‍മ ശക്തി കുറയാനിടയാക്കും. ഉദാഹരണത്തിന് അഞ്ചുപേരുകള്‍ നമുക്ക് ഓര്‍മക്കേണ്ടതുണ്ട് എന്നിരിക്കട്ടെ. ആ അഞ്ച് പേരുകള്‍ യുക്ത്യാധിഷ്ഠിതമായി ഏതെങ്കിലും കഥയുമായി ബന്ധപ്പെടുത്തി നാം മനസ്സിരുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സ്മൃതിപഥത്തില്‍ നിലനില്‍ക്കും.അതേസമയം ആ പേരുകളെ വൈകാരികമായ ഒന്നിനോടും ബന്ധപ്പെടുത്താതിരുന്നാല്‍ ആ പേരുകള്‍ പെട്ടെന്ന് മറന്നുപോകാനിടയുണ്ട്.



ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ് റൂട്ട്ജ്യൂസ്‌ കഴിക്കുന്നത് നല്ലതാണ്.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം. അതുപോലെ

കാപ്പി, മീന്‍ എണ്ണ എന്നിവ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും.


അത്താഴം വൈകിയാൽ ഓർമ്മ ശക്തി കുറയുമെന്ന് പഠനങ്ങൾ പറയുന്നു.

മധുര പാനീയങ്ങള്‍, അമിതവണ്ണം എന്നിവ ഓര്‍മ്മ ശക്തി കുറയുന്നതിനും കാരണമാകുന്നു.


പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു. .


ദിവസവും ഒരു ഭക്ഷണം തന്നെ കഴിക്കാതെ ഭക്ഷണ ശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക. ദിവസവും ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കണം. ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക.കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉൾപെടുത്തുക. ഇത് ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്.

ദിവസവുമുള്ള ധ്യാനവും യോഗയും ഉത്ക്കണ്ഠ, വിഷാദം, ആസക്തി എന്നിവ അകറ്റാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്.


.

 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page