കോഴിമാലിന്യം സമ്പാദ്യമാക്കി മാറ്റാം/Earn from Chicken Waste
- malarvadiassociate
- Jul 4, 2020
- 2 min read
Updated: Jul 6, 2020

നമ്മുടെ സംസ്ഥാനത്ത്
ഓരോ ദിവസവും പുറംന്തള്ളുന്നത് എണ്ണായിരം ടണ്ണിലധികം കോഴി മാലിന്യമാണ്. ഈ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരുകിലും തോടുകളിലും പുഴകളിലും ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളിലും തള്ളി പരിസരങ്ങളെ മലിനമാക്കുന്ന വാർത്ത നമ്മൾ നിത്യവും കേട്ട്കൊണ്ടിരിക്കുന്നു. എന്നാൽഈ കോഴിമാലിന്യങ്ങളെ നമുക്ക് നല്ലൊരു സമ്പാദ്യമാക്കി മാറ്റാം. സ്വയം തൊഴിൽ ആലോചിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു മാർഗമാണ്കോഴിമാലിന്യസംസ്‌ക്കരണം
കോഴിമാലിന്യം 160 ഡിഗ്രി സെന്റിഗ്രെയ്ഡില്‍ ആറ് മണിക്കൂര്‍ നീരാവിയില്‍ പ്രഷര്‍കുക്കറില്‍ വേവിച്ച് പൊടിയാക്കുന്നതാണ് "റെന്റിങ്"
രീതി. വേവിക്കുന്നതോടൊപ്പം അതിലെ ജലാംശത്തിൻ്റെ അളവ് കുറയ്ക്കാനും ഹോമോജിനൈസ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഒരു റെന്ററിങ് പ്ലാന്റില്‍ ഡൈജസ്റ്റര്‍, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയുണ്ടാക്കുന്ന സംവിധാനം, ജലാംശം നീക്കുന്ന സംവിധാനം എന്നിവയാണ് ഉണ്ടാകുക. തൂവല്‍ ഉള്‍പ്പെടെയുള്ള എല്ലാ ജൈവ മാലിന്യവും ഹൈഡ്രോലൈസിസ് എന്ന പ്രക്രിയയിലൂടെ പൊടിക്കുന്നു. കോഴിമാലിന്യം സംസ്‌ക്കരിച്ചുണ്ടാക്കുന്ന പ്രധാന ഉത്പന്നമാണ് മീറ്റ് മീല്‍. ഇതില്‍ 60% മാംസവും 20 % കൊഴുപ്പും ആറ് % ജലാംശവും ഉണ്ടാകും. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ലൊരു ജൈവവളവുമാണ്. ഒട്ടും ദുര്‍ഗന്ധവും ഉണ്ടാകില്ല.ഒരു കിലോഗ്രാം കോഴിമാലിന്യത്തില്‍ നിന്നും 300 ഗ്രാം മീറ്റ് മീല്‍ ലഭിക്കും. ഒരു കിലോഗ്രാം മീറ്റ് മീലിന് കിലോഗ്രാമിന് 35 രൂപ ലഭിക്കും. നായ, പൂച്ച തീറ്റകള്‍ക്കും മത്സ്യതീറ്റയ്ക്കും ഇവ ചേരുവയായി ഉപയോഗിക്കാം. കോഴി, പന്നി എന്നിവയുടെ തീറ്റയിലും ഇവ ഉപയോഗിക്കാറുണ്ട്. . സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ആരംഭിച്ചാലും പ്ലാന്റ് ലാഭത്തിലാകും. ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും സൗജന്യമായി മാലിന്യം പ്ലാന്റിലെത്തിക്കാം. .. വായു പ്രവാഹം നടക്കാത്ത ടിന്നുകളില്‍ വേണം കോഴിമാലിന്യം ശേഖരിക്കാൻ. സംസ്‌ക്കരണ പ്ലാന്റിലെത്തിച്ചു ചകിരി ചേറുമായി ഈ മാലിന്യം കൂടിയോജിപ്പിക്കും. ശേഷം യൂനിറ്റില്‍ സ്ഥാപിച്ച സൈസ് റെഡ്യുസിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പോഷക സമ്പുഷ്ടമായ ജൈവവളം തയാറാക്കുന്നത്. ഗ്രീന്‍ ബയോ ഫെര്‍ടിലേസര്‍ എന്ന പേരിലാണ് ജൈവ വളം വിപണിയിലെത്തിക്കുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം ഭക്ഷിക്കാനായി കൊല്ലുന്നത് 25 ലക്ഷത്തില്‍പരം കോഴികളെയാണെന്നാണ് കണക്ക്. 20,000ല്‍ പരമുള്ള കോഴികടകളിലൂടെയാണ് ഇത്രെയും കോഴി ഇറച്ചികള്‍ ഉപഭോക്താവിലെത്തുന്നത്. ഈ കോഴികളിലൂടെ ഓരോ ദിവസവും പുറംന്തള്ളുന്നത് എണ്ണായിരം ടണ്ണിലധികം മാലിന്യമാണ്. സ്വന്തമായി മാലിന്യസംസ്‌ക്കരണ സംവിധാനം ഒരുക്കുന്നതിന് വന്‍ ചെലവ് വരുമെന്നതിനാല്‍ ചിക്കന്‍ സ്റ്റാള്‍ ഉടമകള്‍ കോഴിമാലിന്യം കടകളില്‍ നിന്നും ഒഴുവാക്കാന്‍ കിലോഗ്രാമിന് അഞ്ച് രൂപയില്‍ അധികം നല്‍കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തെ ഓരോ ചിക്കന്‍ സ്റ്റാളുകളും 50 മുതല്‍ 1000 വരെ കോഴികളെ കൊല്ലുന്നവയാണ്. അങ്ങനെ വരുമ്പോള്‍ 31 മുതല്‍ 625 കിലോഗ്രാം വരെ കോഴിമാലിന്യം ഓരോ ദിവസവും ഒരു ചിക്കന്‍ സ്റ്റാളില്‍ നിന്നും സംസ്‌ക്കരിക്കാനുണ്ടാകും. ഉറവിടത്തില്‍ നിന്നും മാലിന്യം ശേഖരിച്ച് ആറ് മണിക്കൂറിനുള്ളില്‍ സംസ്‌ക്കരണപ്ലാന്റില്‍ എത്തിക്കണം. മാലിന്യം അഴുകാന്‍ തുടങ്ങിയാല്‍ ഉത്പന്നത്തിന്റെ ഗുണം കുറയും. ഒരു ദിവസം മൂന്ന് ബാച്ച് വരെ സംസ്‌ക്കരിക്കാനാകും. പ്ലാന്റ് സ്ഥാപിക്കുന്നതിനു ചെലവിന്റെ 25% നബാർഡിൽ നിന്നു സബ്സിഡി ലഭിക്കും. ജില്ലാ വ്യാവസായകേന്ദ്രത്തിൽ നിന്ന് 20% സബ്സിഡി ലഭ്യമാണ്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് തലത്തിൽ "റെന്റിങ്" പ്ലാന്റ് സ്ഥാപിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്കു ശുചിത്വമിഷനിൽ നിന്നു സാമ്പത്തിക സഹായം ലഭിക്കും. സ്വകാര്യ വ്യക്തികൾക്ക് നബാർഡ്, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ സാമ്പത്തിക സഹായം ലഭിക്കും. സബ്സിഡിക്ക് ബാങ്ക് വായ്പ നിർബന്ധമാണ്.

കോയമ്പത്തൂർ ഉള്ള Maxine mechine India Pvt. Ltd എന്ന കമ്പനി കോഴിമാലിന്യം പൊടിക്കുന്നത്തിനുള്ള മെഷീൻ നിർമ്മിക്കുന്നുണ്ട്. മണിക്കൂറിൽ 200 കിലോ മാലിന്യം പൊടിക്കാൻ ശേഷിയുള്ള ഈ മെഷീൻ 6ലക്ഷം രൂപ വിലവരും.
കർഷകർ,പന്നി,പട്ടിവളർത്തൽ യൂണിറ്റുകൾ ,ജൈവവള കമ്പനികൾ/മീറ്റ് മീല്‍ കമ്പനികൾ എന്നിവരിലൂടെ സംസ്‌ക്കരിച്ചമാലിന്യം എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിയും



Comments