ചിരട്ടയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാം /You Can Earn Lakhs From Coconut Shell
- malarvadiassociate
- Jun 29, 2020
- 4 min read

തേങ്ങയുടെ കാമ്പ് എടുത്തശേഷം നമ്മൾ വെറുതെ കളയുന്ന ചിരട്ടയുടെ മൂല്യം ഇനിയും പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. വൈവിധ്യമാർന്ന ഉപയോഗങ്ങളുണ്ട് ചിരട്ടയ്ക്ക്.മികച്ച വരുമാനം നേടുവാൻ കഴിയുന്ന ഒരു മാർഗമാണ് ചിരട്ടയുടെ സംസ്കരണം. കൊതുകുതിരി, ചന്ദനത്തിരി, പ്ലൈവുഡ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ചിരട്ടയുടെ പൊടി പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നുണ്ട്. 80 മുതല്‍ 300 വരെയുള്ള വ്യത്യസ്ത മെഷ് സൈസില്‍ ചിരട്ട പൊടി നിര്‍മിക്കാം. . 300 മെഷ് സൈസിലുള്ള പൊടിക്ക് രാജ്യാന്തര തലത്തില്‍ മികച്ച ഡിമാന്റാണുള്ളത്. ചിരട്ട പൊടിക്കാന്‍ തെരഞ്ഞെടുക്കുന്ന യന്ത്രങ്ങളുടെ ശേഷി അനുസരിച്ചാണ് പൊടിയുടെ ഗ്രേഡും തീരുമാനിക്കപ്പെടുന്നത്അതിനാൽ കൂടുതൽ മികച്ച വരുമാനം ലഭിക്കണം എങ്കിൽ ചിരട്ടപ്പൊടി നിർമ്മാണ രീതിയും മികച്ചതാക്കണം. ചിരട്ടയുടെ വേസ്റ്റേജ് പരമാവധി കുറയ്ക്കുന്ന ഗ്രേഡിലുള്ള പൊടി നിര്‍മിക്കാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. ചിരട്ടപ്പൊടി നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിരട്ട പൊടി നിര്‍മാണത്തിന് പ്രധാനമായും നന്നായി മൂത്തതും ഉണങ്ങിയതുമായ ചിരട്ട ഉപയോഗിക്കണം. ചിരട്ടയില്‍ ചകിരിയുടെ അവശിഷ്ടങ്ങള്‍ പാടില്ല.അതിനാൽ ചിരട്ട നന്നായി ചീകിവൃത്തിയാക്കണം . ചിരട്ടയില്‍ ജലാംശം കൂടുതലുണ്ടെങ്കില്‍ പൊടിയുടെ ഗുണമേന്മയെ ബാധിക്കും.ചിരട്ട പൊടി പ്രധാനമായും വ്യാവസായിക ആവശ്യത്തിനാണു ഉപയോഗിക്കുന്നത്. ലോഹങ്ങൾ വേർതിരിക്കുന്നതിനും സുരക്ഷയ്ക്കുള്ള ആയുധങ്ങളുടെ നിർമ്മാണത്തിനും ഇത് ഉപയോഗിക്കപ്പെടുന്നു.കൂടാതെ ചിരട്ടപൊടി സൾഫ്യൂരിക് അമ്ളത്തിൽ ലയിപ്പിച്ച് അച്ചടിമഷി, കീടനാശിനി തുടങ്ങിയവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. ചിരട്ടത്തൈലം വിവിധ ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന ഫേസ് പാക്ക്, ടൂത് പേസ്റ്റ്, ജലശുചീകരണം കൂടാതെ മെഡിക്കൽ ആവശ്യങ്ങൾക്ക് വരെ സംസ്കരിച്ച ചിരട്ട ഉപയോഗിക്കുന്നു.
ചിരട്ടക്കരിയുടെ മൂല്യവർദ്ധിതരൂപമാണ് ഉത്തേജിതകരി(Activated carbon). ഇതിന് ഏറെ കയറ്റുമതി സാദ്ധ്യതയുമുണ്ട്.
കുടിവെള്ളം, മലിനജലം, സ്വർണ്ണം തുടങ്ങിയവയുടെ ശുദ്ധീകരണത്തിലും വിഷഘടകങ്ങൾ, അനാവശ്യമായ നിറം, ഗന്ധം തുടങ്ങിയവയുടെ നിർമ്മാർജ്ജനത്തിലും വ്യാവസായികലോകത്തിൽ ചിരട്ടക്കരിക്ക് സുപ്രധാനസ്ഥാനമുണ്ട്
യുഎസ്, യുകെ, ജർമ്മനി, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ ആക്ടിവേറ്റഡ് കാർബണിന് ആവശ്യക്കാർ ഏറെയാണ്.

ചിരട്ടപ്പൊടി നിർമാണത്തിന് ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ രാജ്യാന്തര തലത്തിൽ വന്‍കിട യൂണിറ്റുകള്‍ വരെ പ്രവർത്തിക്കുന്നുണ്ട്.
ഒരു ഇടത്തരം കൊതുകുതിരി നിര്‍മാണ യൂണിറ്റിന് പ്രതിമാസം 500 ടണ്‍ ചിരട്ട പൊടി വേണ്ടിവരും. അതിനാൽ ചന്ദനത്തിരി കൊതുകുതിരി നിർമ്മാണയൂണിറ്റുകളുമായി ബന്ധപ്പെട്ട് വില്പന നടത്തുവാനും സാധിക്കും.
വന്‍കിട യൂണിറ്റാണെങ്കില്‍ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും വില്പന. ഇന്ത്യയില്‍ മാത്രം 1000ത്തോളം കൊതുകുതിരി നിര്‍മാണ യൂണിറ്റുണ്ടെന്നാണ് കണക്ക്.

കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ,കൂടാതെ കൊപ്രകളത്തിൽ നിന്നും ചിരട്ട ശേഖരിക്കാം. Indiamart പോലെയുള്ള വെബ്‌സൈറ്റുകളിൽ ചിരട്ട വിൽക്കുന്നുണ്ട്. വില കിലോയ്ക്ക് 10 രൂപ, ടൺ 10000 രൂപ എന്നിങ്ങനെയാണ്.
Amazon.Indiamart പോലെയുള്ള വെബ്‌സൈറ്റുകളിൽ ചിരട്ട സംസ്കരിച്ചുണ്ടാക്കുന്ന ആക്ടിവേറ്റഡ് ചാർക്കോൾ എന്ന പ്രൊഡക്ടിന്റെ വില 100 ഗ്രാമിന് 200 രൂപയാണ്. FSSI ലൈസൻസ് ഉള്ള മെഡിക്കൽ ഉല്പന്നങ്ങൾക് 500ൽ അധികം രൂപയും.
വീടുകളിൽ നിന്നും ശേഖരിച്ച ചിരട്ടകൾ ഇരുമ്പ് വീപ്പയിൽ നിക്ഷേപിച്ച ശേഷം കത്തിക്കുക. അപ്പോൾ കിട്ടുന്ന കരിഞ്ഞ ചിരട്ടകൾ പൊടിച്ചു അരിച്ച ശേഷം പായ്ക്ക് ചെയ്ത് വെക്കുക. ഈ
ചാർക്കോൾ
പായ്ക്കറ്റുകൾ ക്യാപ്സ്യൂൾ നിർമിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അല്ലെങ്കിൽ ബ്യൂട്ടി പ്രൊഡക്ട് ഉണ്ടാക്കുന്ന കമ്പനികൾക്കോ വിൽക്കുക വഴി നല്ലൊരു വരുമാനം. നേടാനാകും.വളരെയധികം പ്രാധാന്യവും ആവശ്യവുമുള്ള ഒരു വ്യാവസായിക അസംസ്കൃത വസ്തുവാണ് ചിരട്ടക്കരി.
ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുത്താൽ ആക്റ്റിവേറ്റഡ് കാർബൺ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ഒരു ടൺ ചിരട്ടയിൽ നിന്ന് 300 കി.ഗ്രാം ഉത്തേജിതകരി ലഭിക്കും . ഇതിന് ഉയർന്ന ശുദ്ധീകരണക്ഷമതയുണ്ട്. പഴച്ചാറുകൾ, സസ്യ എണ്ണ, ഗ്ളിസറിൻ, ശർക്കര എന്നിവ ശുദ്ധീകരിക്കാൻ ഇതുപയോഗിക്കുന്നു. വെള്ളത്തിലെ മാലിന്യങ്ങളെ അകറ്റി ശുദ്ധീകരിക്കുന്നതിനും ഉത്തമമാണിത്. നാളികേര ഷെല്ലിന്റെ കുറഞ്ഞ വിലയും ആക്ടിവേറ്റഡ് കാർബണിന്റെ ഉയർന്ന വിലയും നോക്കുമ്പോൾ എന്തുകൊണ്ടും നഷ്ടം വരാത്ത ഒരു ബിസിനസ് ആയിരിക്കും ചിരട്ട സംസ്കരണം. ഇന്ത്യയിൽ ഏതാണ്ട് 30 ഓളം കമ്പനികൾ ആക്ടിവേറ്റഡ് കാർബൺ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിദിനം 12000 ചിരട്ട പൊടിക്കുന്ന ഒരു യൂണിറ്റിന് 20 സെന്റ് സ്ഥലവും 2000ചതുരശ്ര അടിയുള്ള കെട്ടിടവും വേണ്ടിവരും. ഹാമർമിൽ, പൊടിക്കുന്നതിനുള്ള പൾവറൈസർ, സൈക്ലോൺ,അരീക്കൽയന്ത്രം, സംഭരിച്ചു വെക്കുന്നത്തിനുള്ള പാത്രങ്ങൾ എന്നിവക്കെല്ലാം കൂടി ഏതാണ്ട് 20 ലക്ഷത്തോളം ചിലവ് വരും. പ്രതിദിനം ഒരു ടൺ ഇത്തരം ഒരു യൂണിറ്റിൽ നിന്നും സംസ്കരിച്ചെടുക്കാം.
5 ലക്ഷം കയ്യിൽ ഉണ്ടെങ്കിൽ ബാക്കി ബാങ്ക് ലോൺ ആയികിട്ടും. കൊച്ചിയിലുള്ള നാളികേര വികസനബോർഡിൽ നിന്നും ഇതിനുള്ള സാങ്കേതിക സഹായം കിട്ടും. കുറഞ്ഞശേഷിയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ചെറിയരീതിയിലും യുണിറ്റ് തുടങ്ങാവുന്നതാണ്. നാളികേരബോർഡുമായി ബന്ധപ്പെട്ടാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കും. സബ്‌സിഡിയും നൽകുന്നുണ്ട് The truth is that many people do not yet understand the value of the coconut shell that we simply discard after taking the core of the coconut. coconut shell processing has a wide range of uses. coconut shell powder is used as a major raw material in mosquito, sandalwood, plywood and plastic industries. shell powder can be made in different mesh sizes of 80 to 300. . Powder of 300 mesh size has good international demand. Powder grade is also determined by the capacity of the machinery used to grind the shells, so if you want to get better returns, you need to improve the powder build. Entrepreneurs should aim to build a grade of powder that minimizes the wastage. Things to Consider in Coconut shell Powder Processing.
For the manufacture of Coconut shell Powder , the use of well-worn, dry and dry wings should be used. There should not be any debris on the shell. Excessive hydration of the shell will affect the quality of the powder. It is also used for the separation of metals and for the manufacture of weapons for safety. Coconut shell oil is used medicinally for various skin diseases. Face packs used in beauty parlors, toothpaste, processed shell for medical purposes and water treatment. Activated carbon is a valuable form of charcoal. It has great export potential.
charcoal is important in the industrial world in the treatment of drinking water, sewage and gold, and in the elimination of toxins, unwanted color and odor.
Demand for activated carbon is high in the US, UK, Germany, Japan and Korea.
A medium-sized mosquito manufacturing unit requires 500 tons of coconut powder per month. It can also be sold in connection with the sandalwood mosquito manufacturing units.
If it is a large unit, its volume would be 2,500 tons per month. There are over 1000 mosquito manufacturing units in India alone. From houses and institutions in cooperation with Kudumbasree units
You can also collect shells from the coconut farms. shells sold on websites like Indiamart. The price is Rs 10 per kg and Rs 10,000 per ton.
A website called Amazon.Indiamart, a processor called activated charcoal, costs Rs 200 per 100g. FSSI licensed medical products can cost more than Rs. 500. The shells collected from homes should be burned after depositing them in an iron barrel. Then grind the charred shells to dust and pack them. This
Charcoal
Proceeds from selling the packs to the pharmaceutical companies that manufacture the capsule or to the companies that make the beauty product. Charcoal is an industrial raw material which is very important and necessary. Activated carbon, or combustible charcoal, is obtained by scorching at high temperatures. 300 tonnes of stimulant can be obtained from one tonne of wings. It has high purity. It is used to refine fruit juices, vegetable oils, glycerin and jaggery. It is also good for cleaning and clearing water. When you look at the low price of coconut shell and the high price of activated carbon, it will be a business that will not lose.
About 30 companies in India produce activated carbon. A unit of grinding capacity of 12,000 units per day requires 20 cents of space and 2000 square feet of building.
In Hammer,
Powder pulverisers, cyclones, sawing machines, and storage containers all cost about Rs. 20 Lakhs.
One ton per day can be processed from such a unit. 5 lakhs in cash balance can be arranged by bank loan. Technical assistance will be obtained from Coconut Development Board, Kochi. The unit can also be started on a smaller scale with lesser capacity machines.
Information about this is available on the Coconut Board. Subsidy is also provided
JP Kalluvazhi



Comments