top of page
Search

താടിയും മീശയും വളരുവാൻ/To grow a beard and a mustache

  • malarvadiassociate
  • Jul 6, 2020
  • 3 min read

കൗമാരം മുതൽ ചില ആൺകുട്ടികൾളെ അലട്ടുന്ന ഒരു വിഷയമാണ് താടിയും മീശയും വളരുന്നില്ല എന്നത്.  താടിയും മീശയും വളരുവാൻവേണ്ടി പലരും പലപരീക്ഷണങ്ങളും നടത്തി പരാജയപ്പെടുന്നു.  രോമവളർച്ചയിൽ പാരമ്പര്യം പ്രധാനഘടകമാണ്.   ജനിതക പ്രത്യേകതകൾകൊണ്ട്  പലർക്കും താടിയും മീശയുംവളരുവാൻ പ്രയാസമാണ്.     താടിയും മീശയും വളരുവാൻ ചില നാടൻ പ്രയോഗങ്ങൾ.  ഉറങ്ങുന്നതിന് മുന്‍ പ് ആവണക്കെണ്ണ അല്‍പം താടിയിലും മീശയിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ കൃത്യമായി രണ്ടാഴ്ച ചെയ്യുക. ഇത് താടിയും മീശയും വളരുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ കൊണ്ട് താടിയും മീശയും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇതില്‍ അല്‍പം റോസ്‌മേരി ഓയിലും കൂടി മിക്‌സ് ചെയ്യുക. ഇത് പതിനഞ്ച് മിനിട്ടെങ്കിലും താടിയിലും മീശയിലും തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ താടിയും മീശയും ഇല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്. ഇതില്‍ അല്‍പം കടുകിന്റെ ഇല കൂടി ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയണം. കഴുകാന്‍ നല്ലതു പോലെ തണുത്ത വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്‍പം കടുകിന്റെ ഇല അരച്ച് അതില്‍ അല്‍പം നെല്ലിക്ക പേസ്റ്റ് രൂപത്തില്‍ ആക്കി അതില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുകയാണെങ്കിൽ നല്ല വ്യത്യാസം കണ്ടുതുടങ്ങും.   കറുവപ്പട്ടയും നാരങ്ങ നീരും മിക്‌സ് ചെയ്ത് താടിയിലും മീശയിലും പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത്  രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. യൂക്കാലിപ്‌സ് ഓയിലിൽ  അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത  ശേഷം മുഖത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ തേച്ച് പിടിപ്പിക്കണം. ഇത് മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീന്‍, വിറ്റാമിൻ എന്നിവയടങ്ങിയ   ഭക്ഷണം കഴിക്കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതും നല്ല ഉറക്കവും  താടിയും മീശയും വളരുന്നതിന് അത്യാവശ്യമാണ് .  ആഴ്ചയില്‍ ഒരിക്കല്‍ ഷേവ് ചെയ്യുന്നത്   മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാനും പുതിയ രോമങ്ങള്‍ക്ക് വളരാനുള്ള ഇടം നല്‍കാനും സഹായിക്കുന്നു.മൃത കോശങ്ങൾ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിനായി ഇടിയ്ക്കിടയ്ക്ക് മുഖം സ്ക്രബ്ബ്‌ ചെയ്യുന്നത് നല്ലൊരു പ്രതിവിധിയാണ്. കരടി നെയ്യ് തേച്ചാൽ  രോമവളർച്ച ഉണ്ടാകുമെന്ന ഒരു പ്രചരണം ഉണ്ട്. എന്നാൽ  ഒരിടത്തും ഇതു  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.ഉള്ള താടിയും മീശയും കൂടുതൽ ഭംഗിവരുത്താൻ ഒരു പക്ഷേ കരടി നെയ്യ് തേക്കുന്നത് ഗുണം ചെയ്തേക്കാം. One thing that has bothered some boys since adolescence is that beards and mustaches don't grow.

Many people fail their experiments in order to grow beards and mustaches.



Tradition is an important part of hair growth.

With genetic characteristics

Many people have a beard and mustache.



Some coarse applications to grow beard and mustache. Before going to bed, apply ricinus oil on a little bit of beard and mustache .. Do this exactly two weeks. This helps the beard and mustache grow. Massage your beard and mustache with coconut oil. Mix some more rosemary oil in it. Apply it on your beard and mustache for at least 15 minutes. Do it three times a week. Doing this will help you quickly resolve any beard and mustache problems. Gooseberry specializes in enhancing hair growth. You can also mix some of the mustard leaves and mix it on your face. Rinse after 20 minutes. Only cold water should be used for washing.You can also grind some of the mustard leaf into some gooseberry paste and mix it on your face. If you do this three times a week you will start to see the difference.



Mix cinnamon and lemon juice and apply on beard and mustache. Doing this helps to increase hair growth. Mix some olive oil with Eucalyptus oil and apply it on your face. After 15 minutes, rinse it off. Apply it three times a week. It also increases the appearance of facial hair.



Eat plenty of protein and vitamins and drink plenty of water. Shaving once a week helps to eliminate facial dead cells and gives room for new hair to grow. Face scrubbing frequently is a good solution.



There is a rumor that if a bear ghee is applied, hair growth will develop. But nowhere has this been scientifically proven. It may be beneficial to wear bear ghee to make the beard and mustache look better.






 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page