top of page
Search

തൈറോയ്ഡ് -ആയുർവേദ ഒറ്റമൂലികൾ

  • malarvadiassociate
  • Aug 10, 2020
  • 2 min read

*തൈറോയിഡ്*


കഴുത്തിന്റെ മുൻഭാഗത്ത് പൂമ്പാറ്റയുടെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞൻ ഗ്രന്ഥിയാണ് തൈറോയ്ഡ്.

തൈറോയ്ഡ് ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകളും തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴകളുമൊക്കെയാണ് സാധാരണയായി ഉണ്ടാകാവുന്ന പ്രശ്നങ്ങൾ.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രകായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, )


ലക്ഷണങ്ങൾ


വണ്ണം കൂടുക

ശരീരത്തിൽ നീര് ഉണ്ടാകുക

പേശീ വേദന

വിശപ്പില്ലായ്മ

ഉന്മേഷക്കുറവ്

പകൽസമയത്തും ഉറക്കം വരിക

രാത്രി ദീർഘ നേരം ഉറങ്ങുക

വിഷാദ രോഗം

മുടികൊഴിച്ചിൽ

ചിലരിൽ ശബ്ദത്തിന് മാറ്റം വരാം.

ആർത്തവ പ്രശ്‌നങ്ങൾ, സമയക്രമം തെറ്റുക.

ക്ഷീണം

തലവേദന, തലകറക്കം.

ഈ രോഗമുള്ളവരിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറവാണ്.


അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഈ രോഗം ഒരു പരിധി വരെ തടയാൻ കഴിയും. കാബേജ്, കോളിഫ്ലവർ എന്നിവ മിതമായ അളവിൽ കഴിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ അവ അമിത അളവിൽ കഴിച്ചാൽ ഗോയിറ്ററിന് കാരണമാകാറുണ്ട്.



തൈറോയിഡ് സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ഔഷധങ്ങള്‍ പ്രയോജനപ്രദമാണ്.


വെള്ളത്തില്‍ പായല്‍ പോലെ കണ്ടുവരുന്ന ഇതിന് ആകാശത്താമര, നീര്‍പ്പോള തുടങ്ങിയ പല പേരുകളുമുണ്ട്. ഇത് അരച്ചു കഴുത്തിലിടുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമായി ആയുര്‍വേദം പറയുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതും നല്ലതാണ്.


നല്ല ശുദ്ധമായ വെളിച്ചെണ്ണ തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.വെളിച്ചെണ്ണ പാലിലോ ചൂടുവെള്ളത്തിലോ രാവിലെ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയാണ് കണക്ക്. ഇത് വെറുതെ കഴിയ്ക്കുന്നതും നല്ലതാണ്. ഇതല്ലെങ്കില്‍ കാപ്പിയിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം. കഴുത്തില്‍, അതായത് തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. തൈറോയ്ഡ് കാരണമുണ്ടാകുന്ന പല അസ്വസ്ഥതകളും അകറ്റാനും വെളിച്ചെണ്ണ ന്ല്ലതാണ്. തൈറോയ്ഡുള്ളവര്‍ക്ക് മലബന്ധം സാധാരണയാണ്. നല്ലൊരു ലാക്‌സേറ്റീവായി പ്രവര്‍ത്തിയ്ക്കുന്ന വെളിച്ചെണ്ണ കുടല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നു. ഇതുവഴി മലബന്ധം പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്നു.


ബ്രഹ്മി, ലെമണ്‍ ഗ്രാസ് പോലുള്ള ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡിന് നല്ലതാണ്. ഇത് അരച്ചു പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ബ്രഹ്മി പോലുള്ളവ പല ഗുണങ്ങളും നല്‍കുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ആയുര്‍വേദ സസ്യമാണ്.


എള്ള്, തേന്‍ എന്നിവ ഹൈപ്പോതൈറോയ്ഡിനു പറയുന്ന ഒരു പരിഹാരമാണ്. എള്ളു വറുത്തതും തേനും കലര്‍ത്തി കഴിയ്ക്കാം. എള്ള് അയോഡിന്‍ ഉല്‍പാദനത്തിന് നല്ലതാണ്. കടുക്കാത്തൊണ്ടു പൊടിച്ചത്, ചിറ്റമൃത് എന്ന ചെടിയുടെ ഇലയും തണ്ടും അരച്ചെടുക്കുന്ന നീരില്‍ കലര്‍ത്തി കുടിയിക്കുന്നത് ഏറെ നല്ലതാണ്.


നാം ഭക്ഷണത്തിനായി ഉപയോഗിയ്ക്കുന്ന സവാളയാണ് മറ്റൊരു പരിഹാരവിധി. സവാളനീര് കഴുത്തില്‍ പുരട്ടി മസാജ് ചെയ്യാം. സവാള മുറിച്ച കഴുത്തില്‍ കെട്ടിവച്ച് രാത്രി മുഴുവന്‍ കിടക്കുക. രാവിലെ ഇതു നീക്കാം. ഈ രീതിയില്‍ സവാളനീരം കഴുത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. ഇത് തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ഇത് അടുപ്പിച്ചു ചെയ്യുക.


ഒരു ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ അരകപ്പു വീതം ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് എന്നിയെടുത്ത് കലക്കി രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കുക. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കും. പഞ്ചസാര ചേര്‍ക്കരുത്. ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം.


കരിക്കിന്‍ വെള്ളം, നാളികേര വെള്ളം എന്നിവ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുക.


അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇത് തൈറോയ്ഡിനു പുറമേ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്.


ത്രിഫല, ഗുഗ്ഗുലു തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നവയാണ്.

ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയുടെ അതേ ഗുണങ്ങള്‍ തൈറോയ്ഡിന് തേങ്ങാപ്പാലും നല്‍കുന്നു.


തേനും വാള്‍നട്ടും കലര്‍ന്ന മിശ്രിതവും ഹൈപ്പോതൈറോയ്ഡ് മാറാന്‍ ഏറെ ഗുണകരമാണ്. ഇത് ഗ്ലാസ് ജാറിലിട്ടു വച്ച് സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് ഒരാഴ്ച വച്ച ശേഷം ഉപയോഗിച്ചു തുടങ്ങാം. വാള്‍നട് പൊടിച്ചതോ കഷ്ണങ്ങളാക്കിയോ തേനില്‍ കലര്‍ത്തി വയ്ക്കുകയാണ് വേണ്ടത്. ദിവസവും 1 ടീസ്പൂണ്‍ കഴിയ്ക്കാം


ഇലഞ്ഞിത്തോല് ഇരുമ്പു തൊടാതെ അടര്‍ത്തിയെടുത്ത്‌, കാടിവെള്ളത്തില്‍ അരച്ചു പുരട്ടുക.


കച്ചോലത്തിന്‍റെ ഇല അരച്ചു പുരട്ടുക


കാഞ്ഞിരത്തിന്‍റെ വേരിന്മേല്‍ത്തൊലി കഷായം വെച്ച്, എണ്ണ കാച്ചി ആ എണ്ണ നിറുകയില്‍ വെക്കുക; പുറത്തു പുരട്ടുക



നിലമ്പരണ്ട, നിലപ്പനക്കിഴങ്ങ്‌, ചെറുകടലാടി ഇവ മൂന്നും ചേര്‍ത്തരച്ചു പാലില്‍ സേവിക്കുക


ഗോമൂത്രം വറ്റിച്ച് അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഗുളികയാക്കി സേവിക്കുക


ഗുല്‍ഗുലുതിക്തകാരിഷ്ടം, രസഗന്ധിമെഴുക്, ഗുല്‍ഗുലു ശുദ്ധിചെയ്തത്, ഗുല്‍ഗുലു ചേര്‍ന്ന മിക്കവാറും മരുന്നുകള്‍ എന്നിവ നല്ലതാണ്.


യോഗയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും സര്‍വാംഗാസന, മത്സ്യാസന, ഹലാനസ തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇതിനു പുറമേ ബിതില്യാസന, ഉസ്ത്രാസന തുടങ്ങിയവും സഹായകമാണ്.


*വൈദ്യോപദേശം അനുസരിച്ചു സേവിക്കുക.*

 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page