നീർക്കെട്ട് എങ്ങനെ മാറ്റാം
- malarvadiassociate
- Aug 16, 2020
- 2 min read
*നീർക്കെട്ട്*

ശരീരം സ്വയം സുഖപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗമാണ് നീര്‍ക്കെട്ട്.
ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഒരു പ്രതികരണമാണിത്.
ആയുർവേദപ്രകാരം ശാരീരികരോഗങ്ങൾക്ക് ഒരു കാരണം ശോഫം (നീര്) ആണ്. കേരളീയ വൈദ്യന്മാർ ഇതിനെ നീരിറക്കം എന്നു പറയുന്നു. ഈ നീരിറക്കത്തെ അതിന്റെ പ്രാഥമിക അവസ്ഥയിൽ ചികിത്സിക്കാതിരുന്നാൽ ഈ നീര് ശരീരത്തിന്റെ ഏതു ഭാഗത്തു സഞ്ചിതമാകുന്നുവോ അതതു ഭാഗങ്ങളിൽ രോഗത്തെ ഉണ്ടാക്കുന്നു. സാധാരണക്കാർ ഇതിനെ നീർക്കെട്ട് എന്നു വിളിക്കും.
രക്തത്തിൽ തിങ്ങിനിറഞ്ഞ മാലിന്യങ്ങൾ ശിരസിൽ സഞ്ചയിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പറ്റിപിടിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ദോഷങ്ങൾ മനസിനെയും മനസിന്റെ ദോഷങ്ങൾ ശരീരത്തെയും ബാധിക്കും. നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസിനെയും പലമാതിരി ദോഷങ്ങൾ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗത്തിനും കാരണമാകുന്നു. നീർക്കെട്ടുകാരണം ശരീരകോശങ്ങളിലേക്കും സൂക്ഷ്മകോശങ്ങളിലേക്കും ആഹാരസാരാംശങ്ങളും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ പ്രസ്തുത അവയവത്തിന്റെ പ്രവർത്തനം സ്തംഭിച്ച് രോഗം ഉണ്ടാകുന്നു. ഈ രക്തം ശരീരത്തിൽ എല്ലാഭാഗത്തും എത്തിച്ചേരുന്നു. .
ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ടിഷ്യുക്കളുടെ തകരാറാണ് ഇതിന് കാരണമാകുക. സാന്ദര്‍ഭികമായി അണുബാധയും ഇതിന് കാരണമാകാം. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ തലമുറകളോളം തുടരുമെന്നതിനാല്‍ പാരമ്പര്യം ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു.
വ്യായാമം ചെയ്യാതിരിക്കുക, ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുക, കഫസ്വഭാവം കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുക, വിരുദ്ധാഹാരങ്ങൾ സേവിക്കുക തുടങ്ങിയവ നീർക്കെട്ട് ഉണ്ടാക്കും. കഴിക്കുന്ന ആഹാരവും, ചുറ്റുപാടുമുള്ള അണുക്കളും വസ്തുക്കളും പ്രശ്നം സങ്കീര്‍ണ്ണമാക്കും. കൂടാതെ പഞ്ചസാര, ചില പ്രത്യേക ഓയിലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും പഴുപ്പിന് കാരണമാകാം. ഇത് സ്വഭാവികരീതിയില്‍ കുറക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍, ജങ്ക് ഫുഡുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ക്യാന്‍ഡികള്‍ എന്നിവ ഒഴിവാക്കണം.
നീർക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് വരാനിരിക്കുന്ന രോഗങ്ങളെ തടയാനും സാധിക്കും
എന്നാല്‍ ഇത് നിയന്ത്രണത്തിനപ്പുറം പോയാല്‍ സ്വയം സംരക്ഷിക്കുന്നതിനായി ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാനപരമായ ഘടകങ്ങളാണ് ക്വെര്‍സെറ്റിന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, കപ്സാസിന്‍, ജിഞ്ചെറോള്‍സ്, ബ്രോമെലെയ്ന്‍, കുര്‍കുമിന്‍ എന്നിവ. ഇവ മസാലകള്‍, മുളക്, ഇ‍്ചഞ്ചി, മഞ്ഞള്‍ എന്നിവയില്‍ കണ്ടെത്താനാകും. ആപ്പിള്‍, ചെറി തുടങ്ങിയ പഴങ്ങള്‍ ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയതാണ്. പൈനാപ്പിള്‍ ബ്രോമെലെയ്ന്‍ ധാരാളമായി അടങ്ങിയതാണ്. ഇത് നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഉത്തമമാണ്.
കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ സ്വഭാവികമായി നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി, വെളുത്തുള്ളി എന്നിവ അത്ഭുത ഗുണങ്ങളുള്ള രണ്ട് ഭക്ഷണങ്ങളാണ്. അവ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കും. ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവക്ക് അത്ഭുതകരമായ രോഗശമന ശേഷിയുണ്ട്.
നീർപിടുത്തത്തിന് സഹായിക്കുന്ന ഉചിതമായ എണ്ണകളും ഉണ്ട്. ഉദാഹരണത്തിന്: ഗുഗ്ഗുലു തിക്തക എണ്ണ, ബലാഗുളിച്യാദി എണ്ണ, അരിമേദാദി എണ്ണ, അസന ഏലാദി എണ്ണ, വില്വാദി എണ്ണ, പലതരം കഷായയാഗങ്ങൾ, ഉദാഹരണത്തിന്: ബൃഹത്കട്ഫലാദി കഷായം, അർധവില്വാംകഷായം, കോകിലാക്ഷം കഷായം, പുനർന്നവാദി കഷായം, ദശമൂലപഞ്ചകോല കഷായം എന്നിവയാണ്. ചന്ദ്രപ്രഭ ഗുളിക, കൗഡജത്രിഫല ലേഹ്യം, ഷഡ്ധരണ ചൂർണം, ഹിംഗുവചാദി ചൂർണം, ദശമൂലഹരീതകി ലേഹ്യം, ആവിൽത്തോലാദി ഭസ്മം എന്നീ മരുന്നുകൾ വൈദ്യനിർദേശമനുസരിച്ചു തലനീരിറക്കത്തിന് ഉപയോഗിക്കാം. പഞ്ചകർമങ്ങളായ നസ്യം, വമനം, വിരേചനം, വസ്തി, രക്തമോക്ഷണം, കബളം, ധൂമപാനം, സ്വേദക്രിയകൾ എന്നിവയും ചെയ്യാം.



Comments