top of page
Search

*പാമ്പുകടി : പ്രഥമ ശുശ്രൂഷ

  • malarvadiassociate
  • May 27, 2020
  • 4 min read

Updated: Jun 11, 2020

SNAKE BITE -FIRST AID

ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്‌ത നഷ്‌ടത്തിന് ഇടയാക്കുകയും ചെയ്യുന്നു. .കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി കെട്ടുക. . കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്‌ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തസ്രവം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്. പേശികൾക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്. കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല. ചിലർ മൂത്രം വിഷമിറങ്ങാൻ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ.കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാൻ സാധിച്ചാൽ ചികിൽസയ്‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം. കടിയേറ്റാൽ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നൽകിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നൽകുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും.  പ്രധാനമായും വിഷാംശം ഉള്ള നാലിനം പാമ്പുകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്.  കൂടിയ വിഷം വെള്ളിക്കെട്ടന്റേതാണ്. എന്നാൽ ഇവ കടിക്കുമ്പോൾ കുറച്ച് വിഷം മാത്രമേ ശരീരത്തിൽ കയറാറുള്ളൂ. ഇവയുടെ വിഷ സഞ്ചി നന്നേ ചെറുതാണ്. വിഷം പതുക്കെയേ പ്രവർത്തിച്ചു തുടങ്ങൂ. മനുഷ്യ ശരീരത്തിലെ ചൂട് ഏറെ ഇഷ്‌ടപ്പെടുന്ന പാമ്പാണ് വെള്ളിക്കെട്ടൻ. വീട്ടിൽ കയറി കട്ടിലിലും മറ്റും കിടക്കാനുള്ള പ്രവണത കാട്ടുന്നു. കടിച്ചാൽ വേദന ഉണ്ടാവില്ല. പല്ല് വളരെ നേരിയതായതിനാൽ കടിച്ച പാടും ഉണ്ടാവില്ല. കടിച്ചാൽ ചോര പൊടിയുന്നതും വിരളമാണ്.കടിയേറ്റാൽ ഉമിനീരിറക്കാൻ പ്രയാസം. തളർച്ച ബാധിക്കുക.,തൊണ്ടയിൽ അസ്വസ്‌ഥത ഉണ്ടാകുക.,കണ്ണു തുറന്നു വയ്‌ക്കാനുള്ള പ്രയാസം (അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു),നാവ് വഴുതിപ്പോകുന്നു. സംസാരിക്കാൻ പറ്റാതാവുന്നു. ശ്വസിക്കാൻ വിഷമം നേരിടുന്നു.ശ്വാസ തടസം കാരണം മരണം സംഭവിക്കുന്നു. മൂർഖന്റെ കടിയേറ്റാൽ കടിച്ച സ്‌ഥലത്ത് കറുപ്പു കലർന്ന നീല നിറത്തിൽ പാടു കാണും. കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകും. തുടർന്ന് മറ്റു ശരീരഭാഗങ്ങളിലും വീക്കം അനുഭവപ്പെടും.കടി കൊണ്ട സ്‌ഥലത്ത് കടിച്ചു പറിച്ചെടുത്ത പോലെ പല്ലിന്റെ വ്യക്‌തമായ രണ്ടു പാടുകൾ ഉണ്ടാകും.തലച്ചോറിലെ കേന്ദ്രനാഡിവ്യവസ്‌ഥ തകരാറിലാക്കുന്നു.ശരീരത്തിന്റെ ബാലൻസ് തെറ്റി ശക്‌തമായ ക്ഷീണവും വിറയലും ഉണ്ടാകുന്നു.വിഷം ശരീരത്തിൽ വ്യാപിക്കുന്നതനുസരിച്ച് കടിയേറ്റയാൾ മോഹാലസ്യപ്പെടുന്ന മറ്റു രോഗ ലക്ഷണങ്ങൾ വെള്ളിക്കെട്ടന്റേതിനു സമാനം.  മണ്ഡലിയുടെ കടിയേറ്റാൽ ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും. കടിയേറ്റിടത്ത് പല്ലിന്റെ പാടുണ്ടാകും. സഹിക്കാൻ വയ്യാത്ത നെഞ്ചുവേദന അനുഭവപ്പെടും.വൻ തോതിൽ രക്‌തസ്രവം ഉണ്ടാകും. വയറിന്റെ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അവയിലൂടെയും മൂത്രത്തിലൂടെയും ചോര വരും. രക്‌തം കട്ടപിടിക്കില്ല.കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും. ലക്ഷണങ്ങൾ അതിന്റെ എല്ലാവിധ തീവ്രതയോടും കൂടി മൂന്നു നാലു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടും. മണ്ഡലി കടിച്ച ഭാഗത്ത് മറ്റു ചെറിയ മുറിവുകൾ ഉളളതും അപകടകരമാണ്. മാരകമായ വിഷം സ്രവിപ്പിക്കുന്ന മറ്റൊരു പാമ്പാണ് മണ്ഡലിയിനത്തിൽപെട്ട ചുരുട്ട അഥവാ ചേനതണ്ടൻ. വൃക്കകളെയാണ് ഇവ തകരാറിലാക്കുക.രക്‌തത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയെ ഇവ നശിപ്പിക്കും

This easy-to-use identification guide to the 280 reptile species most commonly seen in India is perfect for resident and visitor alike. High quality photographs from India’s top nature photographers are accompanied by detailed species descriptions, which include nomenclature, size, distribution and habitat.





The goal of first aid is to maximize the amount of toxins that can be spread throughout the body. This should have been done within a minute and a half of the bite. Rinse the bite area with good clean water. You can use soap. Strain the blood through the bite wound. But the wound should not be torn. Some attempt to poison the wound with a blade. Not only is it beneficial, but it also causes more blood loss.

Tie two or three centimeters to the top of the bite. . The knot should not be too tight or loose. Darkening does more harm than good. There should be space to transport a fiery flame through the building. Otherwise, bleeding will stop. It should be unleashed in ten minutes. Do not keep the bite for more than an hour. This is to avoid damage to the muscles. Provide plenty of fresh water or salted coconut water to drink. Sweet beverages should be avoided. Alcohol should not be used under any circumstances. Some drink it as a good remedy for urine poisoning. It is cruel to the sick man. The bite holder cannot walk or run much. Body should not be shaken. Burning on the injured side is also a dangerous trend. Patient mental courage is important. The most important of the remedies is to get you to the hospital immediately. The most important first aid is to avoid being scared or scared by the bite.If you can identify which snake is bitten, you can avoid the delay in treatment.


The remedy poison should be given at least within six hours . Depending on the amount of poison in the body, the amount of the remedy can vary.


The highest poison is silver bullion. But when they are bitten, only a few poisons enter the body. Their toxic bags are very small. Let the poison begin to work slowly. The silver snake is one of the hottest snakes in the human body. They tend to get into bed and bed. There is no pain in the bite. The tooth is very light and does not bite. Bite and spilling of blood is rare.Difficult to ejaculate. Fatigue, throat discomfort, difficulty opening the eyes (unaware of eye closure), tongue sliding. He is unable to speak.

Difficulty to breathe.


By the bite of a Cobra

The black spot on the bite area becomes black colour.

There will be inflammation in the bite area. There will be two distinct spots on the tooth, such as tearing in the stained area. Disrupting the central nervous system of the brain.Balance of the body can result in severe fatigue and trembling.

Other symptoms are similar to those of silver bullion.

By biting Mandali

The black spot will also show up in the area where it has bitten.

The bite will cause the tooth to fall out. He will have unbearable chest pain. Blood from the stomach, mouth and hair follicles When there are bruises on the body, there is blood in the urine and in the urine. Severe back pain, vomiting, abdominal pain, ear pain and eye pain etc.The head will be hanging.

Symptoms may manifest in three to four hours with all its intensity. Other minor wounds on the side of the mandali are also dangerous. Another type of snake that produces deadly poisons is the cordial, or cranial, tendon. They can damage the kidneys.


 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page