top of page
Search

മുട്ടുവേദന പരിഹരിക്കാം

  • malarvadiassociate
  • Aug 8, 2020
  • 2 min read

*മുട്ടുവേദന*


ശരീരത്തിലെ വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ടിലെ സന്ധി. ഓരോ ചുവടുവയ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. എളുപ്പത്തില്‍ കേടുപറ്റാനും പരിക്കേല്‍ക്കാനും ഇടയുള്ളവയാണ് കാല്‍മുട്ടുകളിലെ സന്ധികള്‍.


നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകള്‍ താങ്ങേണ്ടിവരും. . അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. മുട്ടുകള്‍ക്ക് ക്ഷതവുമുണ്ടാക്കും. തെറ്റായ ജീവിതശൈലിമൂലം ഉണ്ടാകുന്ന പൊണ്ണത്തടി മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്

അസ്ഥികളുടെ തേയ്മാനവും സന്ധികളുടെ ചുറ്റുമുള്ള പേശികളിലും ലിഗ്‌മെന്റുകളിലും നീർക്കെട്ട് വരുന്നതും മുട്ടുവേദനയ്ക്കു കാരണമാകാം. ശരീരഭാരം കൂടുതലുള്ളവർക്ക് വേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിശ്രമിക്കുമ്പോൾ വേദന കുറയുമെങ്കിലും കയറ്റം കയറുമ്പോഴും ടോയ്‌ലറ്റിൽ ഇരിക്കുമ്പോഴും മറ്റും വേദന വല്ലാതെ അധികരിക്കും.


മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ സ്വാഭാവികമായി മുട്ടിനെ സന്ധിവാതം ബാധിക്കാറുണ്ട്. എന്നാല്‍ കൌമാരത്തിലും യൌവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെത്തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചുസമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്


പതിവായി മുപ്പതു മിനിറ്റ് എങ്കിലും നടത്തം ശീലമാക്കുക. അതുപോലെ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവരിക. കാലിലെ പേശികൾക്കാവശ്യമായ വ്യായാമങ്ങൾ നൽകാനും ശ്രമിക്കേണ്ടതുണ്ട്. കാൽമുട്ടിലെ നീര് കുറയ്ക്കാനുള്ള ചികിത്സകളാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്. അതിനുശേഷം സന്ധികൾക്കു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനും കാര്യക്ഷമത ഉയർത്താനുമുള്ള ചികിത്സകൾ ചെയ്യും.


പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുട്ടിന്റെ ആരോഗ്യത്തിന് ഗുണംചെയ്യും. ഞവര, എള്ള്, കരിപ്പെട്ടി, പച്ചച്ചീര, കാരറ്റ്, മുരിങ്ങക്ക, മുരിങ്ങയില, ചേമ്പ്, ചേന, കാച്ചില്‍, മുതിര, വെണ്ടയ്ക്ക, മത്തന്‍, പാടമാറ്റിയ പാല്‍വിഭവങ്ങള്‍, പഞ്ഞപ്പുല്ല് ഇവ മുട്ടിന് ഗുണകരമാണ്. ഫാസ്റ്റ്ഫുഡ്ഡുകള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.

വ്യായാമം കൂടുന്നതും കുറയുന്നതും മുട്ടിന് ഗുണംചെയ്യില്ല. ചെറുപ്രായത്തില്‍ത്തന്നെ ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് അസ്ഥികള്‍ക്ക് കരുത്തേകും. നീന്തല്‍, നടത്തം, യോഗ ഇവയൊക്കെ ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം


ഗൃഹ ഔഷധികൾ


ഇഞ്ചി കൊണ്ടുളള ഭക്ഷണം കൂടുതലായി കഴിക്കുന്നത് മുട്ടുവേദനയെ അകറ്റും. ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു.


കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാല്‍ മതി. ഇത് മുട്ടുവേദന മാറാന്‍ സഹായിക്കും.


ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. ഇനി എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ചൂടാക്കിയ എള്ളെണ്ണയില്‍ മുക്കുക. ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10-15 മിനിറ്റ് ഇങ്ങനെ വെക്കുക. ഇത് മുട്ടുവേദന മാറാന്‍ സഹായിക്കും.


പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് മുട്ടിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.


മഞ്ഞള്‍ അല്‍പം കടുകെണ്ണയില്‍ ചേര്‍ത്ത് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. മുട്ടുവേദന പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.


ഒലീവ് ഓയില്‍ മുട്ടുവേദനയ്ക്ക് ഏറെ നല്ലതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. എല്ലുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് എല്ലുകള്‍ ഉരസുന്നതു തടയാനും ഇത് സഹായിക്കും.


∙ പുളിയിലനീരും മുരിങ്ങത്തോലിന്റെ നീരും സമം ചേർത്ത ചൂടാക്കി ആറാതെ കാൽമുട്ടിൽ പുരട്ടുക.


∙ ചെന്നിനായകം, കുന്തിരിക്കം എന്നിവ സമം പൊടിച്ച് അരിക്കാടിയിൽ ചേർത്ത് ചൂടാക്കി കുഴമ്പു പരുവത്തിലാകുമ്പോൾ ചൂടോടെ പുരട്ടുക.


∙ കാബേജിന്റെ തോട് കാൽമുട്ട് പൊതിയത്തക്കവണ്ണം വച്ച ശേഷം തുണികൊണ്ട് ചുറ്റിക്കെട്ടുക.


∙ പത്തു ഗ്രാം കോലരക്കു പൊടിച്ച് അര ഗ്ലാസ് പാലിൽ ചേ ർത്ത് കഴിക്കുക.


ധന്വന്തരം കുഴമ്പ്, സഹചരാദിക്കുഴമ്പ്, മുറിവെണ്ണ, പ്രഭഞ്ജനം, കര്‍പ്പൂരാദി ഇവ മുട്ടുവേദനയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്നവയാണ്.

കുന്തിച്ചിരിക്കുന്നത് മുട്ടുകളില്‍ സമ്മര്‍ദം കൂട്ടുമെന്നതിനാല്‍ ഒഴിവാക്കണം. കൂടുതല്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഒരു കാലില്‍ ബലംകൊടുത്ത് മറ്റേകാല്‍ തളര്‍ത്തിയിടുക. വേദനയുള്ളപ്പോള്‍ വിശ്രമം അനിവാര്യമാണ്. പുകവലിയും മദ്യപാനവും ഒഴിവാക്കുക


ഫലപ്രദമായ യോഗാസനങ്ങൾ


ത്രികോണാസനം, വീരാസനം, മകരാസനം, മാലാസനം എന്നിവ പതിവായി ചെയ്യുന്നതു മുട്ടുവേദനയ്ക്കു നല്ലതാണ്.

 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page