വാദ്യോപകരണങ്ങൾ /Musical Instruments
- malarvadiassociate
- Jun 19, 2020
- 1 min read
തപ്പ്
ഒരു കേരളീയ വദ്യോപകരണമാണ് തപ്പ്
പടയണി,വേലക്കളി,തൂക്കം തുടങ്ങിയ കലാരൂപങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു. ഏകദേശം ചെണ്ടയുടേത് പോലെയാണ് ഇതിന്റെ നാദം.

മൂത്ത പ്ലാവിൻവേരിൽ നിന്ന് കാതൽ ചെത്തിയെടുത്തുണ്ടാക്കുന്ന ചെറിയ കഷണങ്ങൾ ചേർത്താണ് തപ്പിന്റെ കുറ്റി നിർമ്മിക്കുന്നത്. വൃത്താകൃതിയിലുള്ള ഈ കുറ്റിയുടെ ഒരു വശം എരുമത്തോലോ പോത്തിൻതോലോ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടും. തോൽ ഒട്ടിക്കുന്നത് പാറപ്പൊടിയിൽ പനഞ്ചക്കാപ്പശ ചേർത്തുണ്ടാക്കുന്ന കുഴമ്പ് കൊണ്ടാണ്. തപ്പ് കൊട്ടുന്നതിന് മുമ്പ് ഒരു മണിക്കൂറോളം തീയിൽ പിടിച്ച് ചൂടാക്കണം. തുകൽ വരിഞ്ഞ് മുറുകാനാണിത്. എരുമത്തോലിലെ രോമം കരിഞ്ഞമർന്ന് പോകാനും ഇത് സഹായിക്കും.
ഇടയ്ക്ക
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു.

മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നു പറയുന്നതെന്ന് കരുതപ്പെടുന്നു. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവ എന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. പൊതുവാൾമാരോ മാരാൻമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്. അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
CONTACT FOR ALL KIND OF MUSICAL INSTRUMENTS







Comments